എം പിമാര്‍ പാര്‍ലമെന്റില്‍ ഏറ്റുമുട്ടിയ സംഭവം : കോണ്ഗ്രസ്സ് ആസൂത്രണം ചെയ്ത നാടകമെന്ന് സുഷമാ സ്വരാജ്

single-img
13 February 2014

തെലുങ്കാന ബില്‍ അവതരണത്തിനിടെ എം പിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ഏറ്റുമുട്ടിയ സംഭവം ജനാധിപത്യത്തെ ഭീകരവല്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയിലി.എന്നാല്‍ വോട്ടുകള്‍ മുന്നില്‍ക്കണ്ടുള്ള കോണ്ഗ്രസ്സ് നാടകമാണ് ഇന്ന് ലോകസഭയില്‍ അരങ്ങേറിയതെന്ന് പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടു.

 

എം പിമാരില്‍ ഒരാള്‍ കത്തിയെടുക്കുകയും മറ്റൊരാള്‍ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തത് വലിയ വിവാദമായിരിക്കുകയാണ്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ മീരകുമാര്‍ അഭിപ്രായപ്പെട്ടു.പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല എന്നാണു ബി ജെ പി അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗ് പറഞ്ഞത്.

അപമാനകരമായ സംഭവമാണ് ഇന്നുണ്ടായതെന്നു കേന്ദ്രമന്ത്രി കമല്‍ നാഥ് അഭിപ്രായപ്പെട്ടു.പാര്‍ലമെന്‍ററി ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു വലിയ കാലങ്കമായിരിക്കും ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.