തെലുങ്ക് ദേശംഎംപി പാര്‍ലമെന്റില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അഭ്യൂഹം

single-img
13 February 2014

Narayan Raoതെലുങ്കുദേശം പാര്‍ട്ടി എംപി നാരായണ്‍ റാവു തെലുങ്കാന വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ആത്മഹത്യ ശ്രമം നടത്തിയെന്ന് അഭ്യൂഹം.

തെലുങ്കാന വിഷയത്തില്‍ എം പിമാര്‍ പാര്‍ലമെന്റില്‍ ബഹളം വയ്ക്കുന്നതിനിടെ കൈയില്‍ കരുതിയിരുന്ന ദ്രാവകം കഴിച്ച് നാരായണ്‍റാവു കുഴഞ്ഞുവീണെന്ന് പറയപ്പെടുന്നു. പക്ഷേ അങ്ങനെയൊരുസംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം തളര്‍ച്ചവന്ന് കുഴഞ്ഞു വീണതാണെന്നും ആന്ധ്രയില്‍ നിന്നുള്ള എംപിയും മന്ത്രിയുമായ എസ്.ജയ്പാല്‍ റെഡ്ഡി പറഞ്ഞു.