ഫോര്‍മുല വണ്‍ കാറോട്ടക്കാരന്‍ മൈക്കല്‍ ഷൂമാക്കറിന് ശ്വാസകോശത്തിന് അണുബാധയേറ്റതായി റിപ്പോര്‍ട്ട്

single-img
13 February 2014

micklസ്കീയിങ്ങിനിടെ തലക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായ ഫോര്‍മുല വണ്‍ കാറോട്ടക്കാരന്‍ മൈക്കല്‍ ഷൂമാക്കറിന് ശ്വാസകോശത്തിന് അണുബാധയേറ്റതായി റിപ്പോര്‍ട്ട്. അണുബാധ ന്യൂമോണിയയായി മാറിയെന്നാണ് റിപ്പോര്‍ട്ട്. അബോധാവസ്ഥയിലുള്ള രോഗിക്ക് ന്യൂമോണിയ ബാധിക്കുന്നത് ആശാങ്കജനകമാണ് എന്ന് ജര്‍മന്‍ ദിനപത്രം .

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കുമൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ടത്. ബാലന്‍സ് തെറ്റി ഷൂമാക്കറുടെ തല സമീപത്തെ പാറയിലിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതര പരുക്കേറ്റ താരത്തെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ മൗട്ടിയേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏഴുതവണ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, 2012ലാണ് ഷൂമാക്കര്‍ വിരമിച്ചത്.