മൂന്നാം മുന്നണിക്ക് ഒരു പ്രാധാന്യവുമില്ലെന്ന് പുതിയ കെ.പി.സി.സി. പ്രസിഡന്റ്

single-img
13 February 2014

vm-sudheeranഅടുത്തുവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്ക് ഒരു പ്രാധാന്യവുമില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നല്‍കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭരണം മൂന്നാം മുന്നണിയിലൂടെ പിടിച്ചെടുക്കാന്‍ കഴിയുമെന്നു വിചാരിക്കുന്നവരോട് പരിഹാസമാണ് തോന്നുന്നതെന്നും കൂനന്‍ മദിച്ചാല്‍ ഗോപുരം ഇളകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നരവേട്ട നടത്തിയ വ്യക്തിയെ നല്ലവനായി ചിത്രീകരിക്കുവാനുള്ള ശ്രമം നാണക്കേടാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.