പെണ്‍കുട്ടിയുടെ നേരെ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥന്റെ സദാചാര പോലീസിംഗ് : മദ്രാസ്സ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍

single-img
13 February 2014

madras uniമദ്രാസ്സ് സര്‍വ്വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനിയുടെ നേരെ സദാചാര പോലീസിംഗും തെറിയഭിഷേകവും.ആണ്‍കുട്ടികളോടൊപ്പം നിന്ന് സിഗരറ്റ് വലിച്ചതാണ് സദാചാര പോലീസിനെ  ചൊടിപ്പിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.പോസ്റ്ററുകള്‍ ഒട്ടിച്ചും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നു പുകവലിച്ചും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നുണ്ട്‌.

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത് .വിദ്യാര്‍ഥികള്‍ സ്ഥിരമായി ചായ കുടിക്കാന്‍ മദ്രാസ്സ് സര്‍വ്വകാലാശാല കാമ്പസില്‍ തന്നെയുള്ള പി ഡബ്ല്യൂ ഡി കാന്റീനിലാണ് സദാചാര പോലീസിംഗ് അരങ്ങേറിയത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മിച്ചു നിന്ന് ചായ കുടിക്കുകയും പുകവലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ഇതിനിടയില്‍ ബംഗാള്‍ സ്വദേശിനിയായ ഒരു വിദ്യാര്‍ഥിനി പുകവലിക്കുന്നത് കണ്ട ഒരു പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥന്‍ പ്രകോപിതനാകുകയായിരുന്നു.’പെണ്‍കുട്ടികള്‍ പുകവലിക്കാന്‍ പാടില്ലെന്നും ഇത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഈ സ്ഥലം തങ്ങളുടേതാണെന്നും ‘ പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയോട് ദേഷ്യപ്പെട്ടത്‌.എന്നാല്‍ ഇത് പറയുമ്പോഴും അയാള്‍ പുകവലിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാണു വിദ്യാര്‍ഥികള്‍ പറയുന്നത്.madras uni1

എന്നാല്‍ ഈ പെണ്‍കുട്ടി  ‘തന്നെ ചോദ്യം ചെയ്യാനുള്ള അവകാശം ഇയാള്‍ക്കില്ല’ എന്ന് തിരിച്ചു പറഞ്ഞതോടെ  ഇയാള്‍ അസഭ്യം പറയുകയായിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ചു ഇന്നലെ മുതല്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പോസ്റ്റര്‍ കാമ്പയിന്‍ നടത്തുകയാണ്. സദാചാര പോലീസിംഗിനെതിരെ പ്രതിഷേധ പ്രകടനവും വിദ്യാര്‍ഥികള്‍ നടത്തി.