ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായശേഷം പാലക്കാട് കോച്ച് ഫാക്ടറി യഥാർത്ഥ്യം ആകും

single-img
13 February 2014

palakadടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായശേഷമേ പാലക്കാട് കോച്ച് ഫാക്ടറി നടപ്പാക്കാനുള്ള മറ്റ് സാധ്യതകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനാവൂവെന്ന് റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദര്‍കുമാര്‍ പറഞ്ഞു.

കഞ്ചിക്കോട്ട് നിര്‍മിക്കാന്‍ ഉദ്ദേശിച്ച കോച്ച് ഫാക്ടറിയുടെ ടെന്‍ഡര്‍ നടപടികള്‍ ഈ മാസമോ അടുത്ത മാസമോ പൂര്‍ത്തിയാവും. ഒരു കമ്പനിമാത്രമേ പദ്ധതിയില്‍ താത്പര്യമെടുത്ത് ഇതുവരെയും മുന്നോട്ടുവന്നിട്ടുള്ളൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കും എന്നും അദ്ദേഹം അറിയിച്ചു.

പദ്ധതിയില്‍ പങ്കാളിയാവാന്‍ സെയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അവര്‍ ടെന്‍ഡറില്‍ പങ്കെടുക്കാത്തതില്‍ അതൃപ്തിയുണ്ടെന്ന് റെയില്‍വേ മന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തില്‍ പദ്ധതി നടപ്പാക്കാനാവും. പക്ഷേ, ഇക്കാര്യത്തില്‍ കേരളം താത്പര്യമറിയിച്ചിട്ടില്ല. റെയില്‍വേ മന്ത്രാലയത്തിന്റെ കൈയിലാവട്ടെ പദ്ധതിക്ക് ചെലവിടാന്‍ അവശ്യം ആയ പണമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.