സുധീരന്‍്റെ കെ പി സി സി പ്രസിഡന്റ്‌ നിയമനം: ഹൈകമാന്‍ഡിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി

single-img
13 February 2014

ommenകെ.പി.സി. സി പ്രസിഡന്‍്റായി വി.എം സുധീരനെ നിയമിച്ചത് ഹൈകമാന്‍ഡാണെന്നും നിയമനത്തെക്കുറിച്ച് ആരോടൊക്കെ ചര്‍ച്ച ചെയ്തെന്ന് ഹൈകമാന്‍ഡിനോട് ചോദിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുധീരനുമായി മികച്ച ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. സുധീരനെ ബഹിഷ്കരിക്കുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്‌ ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന്‌ എടുത്ത തീരുമാനമല്ല. ആരും പാര്‍ട്ടിക്ക്‌ അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.സുധീരനുമായി മികച്ച ബന്ധമാണ്‌ ഉള്ളത്‌. വര്‍ഷങ്ങളായി തങ്ങള്‍ അടുത്ത സഹ പ്രവര്‍ത്തകര്‍ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് ആലോചിച്ചു തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇരുവിഷയങ്ങളിലും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.