മധുവിധു ആഘോഷം സൈക്കിളിൽ ലോകം ചുറ്റി കറങ്ങി ഒരു ബ്രിട്ടീഷ് ദമ്പതികൾ

single-img
13 February 2014

honeyമധുവിധു ആഘോഷം  സൈക്കിളിൽ ലോകം ചുറ്റി കറങ്ങിയാൽ എങ്ങനെ ഉണ്ടാകും . ബ്രിട്ടീഷ് ദമ്പതികളായ കെയ്റ്റും സ്റ്റീവ് ടർണറുമാണ് ഇപ്പോൾ ഇങ്ങനെ ഒരു രീതിയും ആയി രംഗത്ത് വന്നത് .വിവാഹം കഴിഞ്ഞിട്ട് വെറും എട്ടുമാസമേ ആയിരുന്നുളളൂ. മധുവിധു ആഘോഷിക്കേണ്ട ഈ സമയത്ത് ഇരുവരും ചേർന്ന് സൈക്കിളിൽ ലോകം ചുറ്റിത്തുടങ്ങിയത് .ബ്രിട്ടീഷ് ദമ്പതികളായ കെയ്റ്റും സ്റ്റീവ് ടർണറുമാണ് ഉണ്ടായിരുന്ന ഉയർന്ന ജോലിയൊക്കെ ഉപേക്ഷിച്ച് നാടുചുറ്റാനിറങ്ങിയത്.

സൈക്കിളിൽ ലോകത്ത് ഏറ്റവുമധികം ദൂരം സഞ്ചരിച്ചു എന്ന റെക്കോഡ് സ്വന്തം പേരിലാക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ഒപ്പം സേവന പ്രവർത്തനങ്ങൾ നടത്തുക എന്നതും. കുറച്ചുദൂരം യാത്ര ചെയ്തശേഷം ടെന്റടിച്ച് അന്തിയുറങ്ങും. പിറ്റേന്ന് അടുത്ത സ്ഥലത്തേക്ക്. ഓരോ ദിവസത്തെ യാത്രയും തികച്ചും സാഹസികമാണെന്ന് ഇരുവരും പറയുന്നു. ന്യൂസിലൻഡ്, ഓസ്ട്രേലിയ, മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇവർ പിന്നിട്ടുകഴിഞ്ഞു.