തിരുവനന്തപുരത്ത് വി.എസിന് വിലക്ക്; ചന്ദ്രചൂഡന്റെ പ്രസ്താവന തള്ളി സി.പി.എം: ചന്ദ്രചൂഡന്‍ സി.പി.എം. ജില്ലാകമ്മിറ്റിയിലില്ലെന്ന് കടകംപള്ളി

single-img
13 February 2014

18TV_KADAKAMPALLI_S_867634eപ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ തിരുവനന്തപുരം ജില്ലയിലെ പരിപാടികളില്‍ നിന്ന് വിലക്കിയിരിക്കുകയാണെന്ന്് പറയാന്‍ ചന്ദ്രചൂഡനെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സി.പി.എം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍.

ചന്ദ്രചൂഡന് ഇത്തരം വിവരങ്ങള്‍ എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വാസ്തവ വിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ പറയുമ്പോള്‍ മുന്നണി മര്യാദപോലും ചന്ദ്രചൂഡന്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൈക്ക് കണ്ടാല്‍ സിപിഎമ്മിനെ അവഹേളിക്കുന്നത് മാധ്യമങ്ങളുടെ ശ്രദ്ധകിട്ടാനാണെന്നും അദ്ദേഹം ആരോപിച്ചു.