പി. ചിദംബരം അപമാനിച്ചതായി നഗര വികസന സെക്രട്ടറി

single-img
13 February 2014

Chidambaramജനറം പദ്ധതിക്കായുള്ള ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തിനിടെ കേന്ദ്ര ധനമന്ത്രി പി. ചിദംബരം അപമാനിച്ചെന്നാരോപിച്ച് നഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണ പരാതി നല്‍കി. സുധീര്‍ കൃഷ്ണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ തന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ലെന്നും ഹിന്ദിയില്‍ സംസാരിച്ചാല്‍ മതിയെന്നും ചിദംബരം പറഞ്ഞുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

താന്‍ സംസാരിക്കുന്നതിന്റെ പരിഭാഷ എന്റെ ഓഫീസര്‍മാര്‍ ചെയ്തുതരുവെന്നും തരുമെന്നും പറഞ്ഞ് വീണ്ടും ചിദംബരം അപമാനിച്ചെന്ന് അപരാതിയില്‍ സുധീര്‍ കൃഷ്ണ പറഞ്ഞിരിക്കുന്നു. സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നഗരവികസന മന്ത്രി കമല്‍ നാഥിനാണ് സുധീര്‍ പരാതി നല്‍കിയിരിക്കുന്നത്.