ബാലു മഹേന്ദ്ര ‘യാത്ര’യായി

single-img
13 February 2014

Balu-Mahendraമലയാളത്തിലും തമിഴിലും വെന്നിക്കൊടി പാറിച്ച പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര(74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെയായിരുന്നു അന്ത്യം.

നാലു ദേശീയപുരസ്‌കാരങ്ങളടക്കം നിരവധി അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ ബാലു മഹേന്ദ്ര സംവിധായകന്‍ എന്നതിനു പുറമേ തിരക്കഥാകൃത്ത്, എഡിറ്റര്‍, ഛായാഗ്രാഹകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സിനിമാ പ്രവര്‍ത്തകനായിരുന്നു.

രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയ്ക്കു 1974-ല്‍ കാമറ ചലിപ്പിച്ചുകൊണ്ടാണു സിനിമാരംഗത്ത് എത്തിയത്. 1977-ല്‍ കോകില എന്ന കന്നട സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തെത്തിയത്. ഈ സിനിമയുടെ കാമറയും കൈകാര്യം ചെയ്തതിലൂടെ മികച്ച ഛായാഗാഹകനുളള ദേശീയ പുരസ്‌കാരം നേടി. മൂന്നാംപിറ (1982) എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുളള ദേശീയ പുരസ്‌കാരം രണ്ടാമതും ലഭിച്ചു. 1988ല്‍ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത വീട് എന്ന സിനിമ മികച്ച തമിഴ് സിനിയ്ക്കുളള ദേശീയ പുരസ്‌കാരത്തിനര്‍ഹമായി. 1989-ല്‍ പുറത്തിറങ്ങിയ സന്ധ്യാരാഗം മികച്ച കുംടുംബചിത്രത്തിനുളള ദേശീയ പരുസ്‌കാരവും 1992ല്‍ പുറത്തുവന്ന വര്‍ണവര്‍ണ പൂക്കള്‍ മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്‌കാരവും നേടി.

ഓളങ്ങ(19820)ളാണ് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം. അതിനുശേഷം ഊമക്കുയില്‍ യാത്ര എന്നീ മലയാളസിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ മമ്മൂട്ടി അഭിനയിച്ച യാത്ര മികവിന്റെ കാര്യത്തില്‍ ഇന്നും നിരൂപകര്‍ വാഴ്ത്തുന്ന ചിത്രമാണ്. കമലഹാസന്‍ നായകനായ ഗുണ എന്ന ചിത്രവും സംവിധാനം ചെയ്തത് ബാലു മഹേന്ദ്രയാണ്.