മകനെ വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ചശേഷം വീട്ടില്‍ കയറി അച്‌ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി

single-img
13 February 2014

Crime Pixമകനെ വെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ചശേഷം വീട്ടില്‍ കയറി അച്‌ഛനേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. പൊട്ടന്‍കാട്‌ ചൂരക്കവേലില്‍ അപ്പുക്കുട്ടന്‍ (63), ഭാര്യ ശാന്ത (55) എന്നിവരാണു വീടിനുള്ളില്‍ അരുംകൊലയ്‌ക്കിരയായത്‌. ഇന്നലെ വൈകിട്ട്‌ ഏഴോടെയാണ്‌ ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹങ്ങള്‍ തുണ്ടം തുണ്ടമാക്കിയ നിലയിലാണ്‌.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന്‌ ഇവരുടെ മകന്‍ ബൈജുവിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. പതിനൊന്നു വെട്ടുകളേറ്റ്‌ ഗുരുതരാവസ്‌ഥയില്‍ ബൈജുവിനെ വിദഗ്‌ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. പൊട്ടന്‍കാട്‌ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്‌ ബൈജു. രാത്രി ഏഴോടെയാണ്‌ അച്‌ഛനേയും അമ്മയേയും വീടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്‌.

അക്രമി സംഘത്തെക്കുറിച്ചു സൂചനകളില്ല. മുന്‍ വൈരാഗ്യമാണു കൊലയ്‌ക്കു പിന്നിലെന്നു പോലീസ്‌ കരുതുന്നു. മൂന്നാര്‍ ഡിവൈ.എസ്‌.പി. വി.എന്‍. സജി, അടിമാലി സി.ഐ. പി.എ. കുര്യന്‍, എല്ലക്കല്‍ എസ്‌.ഐ.എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.