ജോണി നെല്ലൂരിനെതിരേ അനൂപ് ജേക്കബ്; ഇരുവിഭാഗവും തുറന്ന പോരിലേക്ക്

single-img
13 February 2014

anoop-nelloreകേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പാര്‍ട്ടി മന്ത്രി അനുപ് ജേക്കബ് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനെതിരേ വിമര്‍ശനവുമായി വീണ്ടും രംഗത്ത്. ജോണി നെല്ലൂര്‍ തനിക്കെതിരെ റേഷന്‍ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് അനൂപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പാര്‍ട്ടി ചെയര്‍മാനെതിരേ മന്ത്രി വിമര്‍ശനം ഉന്നയിച്ചിരുന്നു.

റേഷന്‍ വ്യാപാരി സംഘടനയുടെ നേതാവാണെന് രീതിയില്‍ മന്ത്രിക്കെതിരെ തൊടുത്ത ആരോപണങ്ങള്‍ പാര്‍ട്ടിചെയര്‍മാനെന്ന രീതിയില്‍ അണികള്‍ക്കും തനിക്കും മാനഹാനിയുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ തര്‍ക്കം തുറന്ന പോരിമല്‍ക്ക് നീങ്ങുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.