പെപ്പര്‍ സ്പ്രേ മാരകായുധമല്ല :ഉപയോഗിച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയെന്നും രാജഗോപാല്‍

single-img
13 February 2014

പെപ്പര്‍ സ്പ്രേ എന്നത് ഒരു മാരകായുധമാല്ലെന്നും സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് അതുപയോഗിച്ചതെന്നും ആന്ധ്രാപ്രദേശില്‍ നിന്നുള്ള എം പി ,എല്‍ രാജഗോപാല്‍ .തെലുങ്കാന ബില്‍ അവതരണത്തിനിടെ ഉണ്ടായ സംഘര്‍ഷവും അതിനിടയില്‍ രാജഗോപാല്‍ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതും വിവാദമായിരുന്നു.പല എം പിമാരുക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സ ആവശ്യമായി വന്നു.രാജഗോപാലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ചരിത്രത്തെ  ആകെത്തന്നെ കളങ്കപ്പെടുത്തിയ സംഭവങ്ങളാണ് ഇന്ന് പാര്‍ലമെന്റില്‍ നടന്നത്.അക്രമസംഭവങ്ങള്‍ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ലോകസഭയില്‍ സംഘര്‍ഷമുണ്ടായ സമയത്ത് താനടക്കമുള്ള സീമാന്ധ്ര എം പി മാരെ മറ്റുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചപ്പോള്‍ സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് പെപ്പര്‍ സ്പ്രേ ഉപയോഗിച്ചതെന്നുമാണ് രാജഗോപാലിന്റെ വാദം.