യുവാന്‍ ശങ്കര്‍ രാജ ഇനി ഇസ്‌ലാംമതവിശ്വാസി

single-img
12 February 2014

Yuvanപ്രശസ്ത ചലച്ചിത്ര സംഗീതസംവിധായകന്‍ ഇളയരാജയുടെ ഇളയ മകനും സംഗീതസംവിധായകനുമായ യുവാന്‍ ശങ്കര്‍രാജ ഇസ്‌ലാം മതം സ്വീകരിച്ചു. മതം മാറല്‍ ട്വിറ്ററിലൂടെ അദ്ദേഹം സ്ഥിരീകരിച്ചു.

രണ്ടുതവണ വിവാഹിതനായ യുവാന്‍ ഒരു മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് മതം മാറുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്നത്. എന്നാല്‍ മൂന്നാമതും വിവാഹിതനാകുന്നുവെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ഇളയരാജയുമായി താന്‍ ഇക്കാര്യം സംസരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ലെന്നും യുവാന്‍ പറഞ്ഞു.