അറസ്റ്റിലായ രാജ് താക്കറെയെ പോലീസ് വിട്ടയച്ചു

single-img
12 February 2014

rajസംസ്ഥാനത്തെ ദേശീയപാതകളിലും മറ്റും തുടരുന്ന ടോള്‍ പിരിവിനെതിരെ സമരം നടത്തിയതിന് അറസ്റ്റിലായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയെ പോലീസ് വിട്ടയച്ചു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമെന്ന ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്.

നാളെ രാവിലെ 9 മണിക്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്ന് താക്കറെ പറഞ്ഞു. ആ യോഗത്തില്‍ താക്കറെ പങ്കെടുക്കും. അതിനുശേഷം സമരം നടക്കുന്ന മുംബൈയിലെ വാശി പ്ലാസയിലെത്തി യോഗതീരുമാനം അറിയിക്കുംഎന്നും അതുവരെ സമരക്കാര്‍ ശാന്തരായിരിക്കണമെന്നും താക്കറെ അറിയിച്ചു.