ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന് റുഹാനി

single-img
12 February 2014

hassan-ruhaniസമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്നതിനുള്ള ഗവേഷണ പരിപാടികള്‍ ഇറാന്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. ഇറാന്റെ ആണവ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ വേണ്ടിവന്നാല്‍ സൈനിക നടപടിയും ആകാമെന്ന നിര്‍ദേശങ്ങളെ അദ്ദേഹം അപലപിച്ചു. മേഖലയിലെ രാജ്യങ്ങള്‍ക്ക് ഇറാനില്‍നിന്ന് ഉപദ്രവം ഉണ്ടാവില്ലെന്നും റുഹാനി ഉറപ്പു പറഞ്ഞു.