ടോള്‍ വിരുദ്ധ പ്രക്ഷോഭം : എം എന്‍ എസ് നേതാവ് രാജ് താക്കറെ അറസ്റ്റില്‍

single-img
12 February 2014

മുംബൈ: മഹാരാഷ്ട്രയിലെ റോഡുകളില്‍  ടോള്‍ പിരിവു നിര്‍ത്തണം എന്നാവശ്യപ്പെട്ട്  റോഡ് ഉപരോധ സമരം നടത്തിയ മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനാ അധ്യക്ഷന്‍ രാജ് താക്കറെയെ പൊലീസ് അറസ്റ്റു ചെയ്തു. ടോള്‍ പിരിവിനെതിരെ ചെമ്പൂരില്‍ എം.എന്‍.എസ് നടത്തിയ ‘രാസ്താ റോക്കോ’ റോഡു ഉപരോധ സമരത്തില്‍ ഗതാഗതം തടസപ്പെടുത്തിയെന്നാരോപിച്ചാണ് രാജ് താക്കറെയെയും അനുയായികളെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്.

സംസ്ഥാനത്തെ എല്ലാ ടോള്‍ ബൂത്തുകളും ഇന്ന് രാവിലെ 9 മണിക്ക് മുന്‍പ് പൂട്ടിക്കുമെന്നായിരുന്നു രാജ് താക്കറെയുടെ ആഹ്വാനം.ഇന്നലെ മുതല്‍ 500-ലധികം എം എന്‍ എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എം.എന്‍.എസിന്റെ നേതൃത്വത്തില്‍ പൂനെ, അഹമ്മദ്നഗര്‍, വാസൈ എന്നിവടങ്ങളിലും റോഡ് ഉപരോധ സമരം നടത്തി. താനെയില്‍ പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും വാഹനങ്ങളുടെ ടയറിലെ കാറ്റ് ഊരിവിടുകയും ചെയ്തു.