ഇടക്കാല റെയില്‍വേ ബജറ്റ് ഇന്ന്

single-img
12 February 2014

budgetഇടക്കാല റെയില്‍വേ ബജറ്റ് ഇന്ന്  മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ  ലോക്‌സഭയില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ ചെറിയതോതിലുള്ള നിരക്ക് ഏകീകരണവും ചില പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാവുമെന്നാണ് പൊതുവിലുള്ള പ്രതീക്ഷ.

പുതിയ പാതകള്‍, വണ്ടികള്‍, സര്‍വേകള്‍, വണ്ടികളുടെ സര്‍വീസ് നീട്ടല്‍ തുടങ്ങിയവ സംബന്ധിച്ചായിരിക്കും പ്രധാന  പ്രഖ്യാപനം. മെയ് മാസത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ രണ്ടുമാസത്തിനുള്ളില്‍ പതിവു ബജറ്റവതരണം ഉണ്ടാകുമെന്നതിനാല്‍ നിരക്കുവര്‍ധനപോലുള്ള കാര്യങ്ങള്‍ ഇടക്കാലബജറ്റില്‍ ഉണ്ടാവില്ല. ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ബജറ്റവതരണം.അടിസ്ഥാന യാത്രാനിരക്കുകള്‍ കുറയ്ക്കാനിടയില്ലെങ്കിലും ചെറിയ തോതിലുള്ള നിരക്ക് ഏകീകരണമുണ്ടാകുമെന്നാണ് സൂചന.