തെലുങ്കാന ബഹളത്തിനിടെ ഇടക്കാല റയില്‍ ബജറ്റ് : പാലക്കാട് കോച്ച് ഫാക്ടറി ഇല്ല

single-img
12 February 2014

തെലുങ്കാന വിഷയത്തില്‍ ആന്ധ്രാ എം പിമാര്‍ നടത്തിയ ബഹളത്തിനിടെ റെയില്‍വെ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടക്കാല റയില്‍ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.ഖര്‍ഗെയുടെ കണ്ണി ബജറ്റ് ആണിത്.

10 പുതിയ പാസഞ്ചര്‍ തീവണ്ടികള്‍ പ്രഖ്യാപിച്ചു. 17 പുതിയ പ്രീമിയം തീവണ്ടികള്‍ പ്രഖ്യാപിച്ചു. 38 എക്സ്പ്രസ് തീവണ്ടികള്‍ പ്രഖ്യാപിച്ചു. നാല് മെമു ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഡെമു തീവണ്ടികള്‍ പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റമില്ല. ജമ്മു കത്ര പാസഞ്ചര്‍ തീവണ്ടി ഉടന്‍ ഉണ്ടാകും.

പൂര്‍വ്വ -പശ്ചിമ റെയില്‍ റൂട്ടുകളില്‍ അതിവേഗ ചരക്കു ഗതാഗത ഇടനാഴി സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.മേഘാലയ,അരുനാച്ചല്പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെയില്‍വേ സ്ഥാപിക്കാന്‍ ഉള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇടക്കാല ബജറ്റില്‍ കേരളത്തില്‍ പൊതുവില്‍ നിരാശ. മൂന്ന് പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചുവെങ്കിലും പാലക്കാട് കോച്ച് ഫാക്ടറിയെ പൂര്‍ണ്ണമായും തഴഞ്ഞു. പുതിയ പാതകളോ പാത ഇരട്ടിപ്പിക്കലോ കേരളത്തിന് ഇല്ല.

തിരുവനന്തപുരം- ബംഗളൂരു പ്രീയിമം ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസ് നടത്തും. തിരുവനന്തപുരം- പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ ട്രെയിന്‍ ആഴ്ചയില്‍ എല്ലാ ദിവസവും തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്‌സ്പ്രസ് കോട്ടയം വഴിയും ആലപ്പുഴ വഴിയും രണ്ടു തവണ സര്‍വീസ് നടത്തുമെന്നും ബജറ്റില്‍ പറയുന്നു.

 എനര്‍ജി മാനേജുമെന്‍റ് സംവിധാനം നടപ്പിലാക്കുമെന്ന് ബജറ്റില്‍ പറയുന്നു. പത്തുവര്‍ഷത്തേക്ക് പുതിയ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. അപകട രക്ഷാ തീവണ്ടി ഇറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തെലങ്കാന വിഷയത്തില്‍ സഭ പ്രക്ഷുബ്‌ധമായതിനെ തുടര്‍ന്ന് ബജറ്റ് പൂര്‍ണമായും സഭയില്‍ വായിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.ബജറ്റ് സഭയുടെ മേശപ്പുറത്ത് വച്ചു.