പോലീസിന്റെ ജനനേന്ദ്രിയമുറ വീണ്ടും : വടകരയില്‍ മദ്ധ്യവയസ്കനു നേരെ ബാര്‍ബേറിയന്‍ ആക്രമണം

single-img
12 February 2014

സാധാരണ മനുഷ്യരുടെ നേരെയുള്ള പോലീസിന്റെ കാടന്‍ ആക്രമണത്തിന് മറ്റൊരു ഉദാഹരണം കൂടി.വടകരയില്‍ സമാധാനപരമായി സമരം ചെയ്ത മധ്യവയസ്കന് നേരെ പോലീസിന്റെ ക്രൂരമായ “ജനനേന്ദ്രിയ മുറ”. ദേശീയ പാത കര്‍മ്മസമിതി നടത്തിയ പ്രക്ഷോഭത്തില്‍  സമരം ചെയ്ത സമരസമിതി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം പോലീസ് തകര്‍ത്തു.യാതൊരു പ്രകോപനവുമില്ലാതെ സമരം ചെയ്ത പ്രവര്‍ത്തകനെ വടകര സി ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആക്രമിക്കുകയായിരുന്നു.

ഈ കിരാത ദൃശ്യത്തിന്റെ വീഡിയോ പല ചാനലുകളും പുറത്തുവിട്ടു.ആറേഴു പോലീസുകാര്‍ ചേര്‍ന്ന് മദ്ധ്യവയസ്കന്റെ ജനനേന്ദ്രിയത്തില്‍ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.സംഭവത്തില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചു ദേശീയപാത കര്‍മ്മസമിതി നാളെ വടകരയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.