സമ്മര്‍ദംമൂലമാണ് പ്ലാച്ചിമട ദുരിതാശ്വാസത്തിന് കാലതാമസം ഉണ്ടാക്കുന്നതെന്ന് എം.ബി. രാജേഷും പി.കെ. ബിജുവും

single-img
12 February 2014

coke_plant_protest_20050516പ്ലാച്ചിമട ദുരിതാശ്വാസ ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം നേടുന്നതിനു പിന്നില്‍ കാലാതാമസം ഉണ്ടാക്കുന്നത് കോള കമ്പനിയുടെ സ്വാധീനവും സമ്മര്‍ദവും മൂലമാണെന്ന് എം.പിമാരായ എം.ബി രാജേഷും പി.കെ ബിജുവും ആരോപിച്ചു. പ്‌ളാച്ചിമട ബില്‍ നിയമസഭ ഏകസ്വരത്തില്‍ പാസാക്കിയിട്ടും ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനു അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഈ ബില്ലില്‍ സംസ്ഥാനം വ്യക്തത നല്‍കാത്തതാണു കാരണമെന്നു കേന്ദ്രം പറയുമ്പോള്‍ ബില്‍ കേന്ദ്രത്തിന്റെ കൈയിലാണെന്ന് പറഞ്ഞൊഴിയുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇതു കോളക്കമ്പനിക്ക് വേണ്ടിയുള്ള ഒത്തുകളിയാണെന്നും ഇതിനുവേണ്ടി കോളക്കമ്പനിക്കാരില്‍ നിന്നും ആര്‍ക്കൊക്കെ എന്തൊക്കെ ലഭിച്ചുവെന്ന് അന്വേഷണം നടത്തിയാല്‍ പുറത്തുവരുമെന്നും എം.പിമാര്‍ പറഞ്ഞു. ിതിനുവേണ്ടി കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.