പാക്കിസ്ഥാനിലെ പെഷവാറില്‍ സിനിമാ തീയേറ്ററിനു നേരെ ഗ്രനേഡ് ആക്രമണം : പത്തുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

single-img
12 February 2014

വടക്കു കിഴക്കന്‍ പാക്കിസ്ഥാനിലെ പെഷവാറില്‍ ഒരു സിനിമാ തിയേറ്ററിന് നേരെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പത്തു പേര്‍ എങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്‌.നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.തിങ്കളാഴ്ച വൈകുന്നേരം 3:40 നാണ് ആക്രമണം നടന്നത്.

എന്നാല്‍ വിവിധ തീവ്രവാദി ഗ്രൂപ്പുകളില്‍ നിന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി തിയേറ്റര്‍ ഉടമ പറയുന്നു.തിയേറ്റര്‍ അടച്ചു പൂട്ടണം എന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി.രണ്ടാഴ്ച മുന്പ് പെഷവാറില്‍ മറ്റൊരു സിനിമാ തിയേറ്ററിന് നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.

കുറഞ്ഞത്‌ 80 പേരെങ്കിലും തിയേറ്ററില്‍ ഉണ്ടായിരുന്നതായാണ് വിവരം.മൂന്നു ഗ്രനേഡുകള്‍ തിയേറ്ററിനുള്ളിലെയ്ക്ക് എറിയുകയായിരുന്നു.പെഷവാറില്‍ തീവ്രവാദി ആക്രമണങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.