നെയ്യാറ്റിന്‍കരയില്‍ കഞ്ചാവ് വേട്ട; 32 കിലോ കഞ്ചാവ് പിടികൂടി

single-img
12 February 2014

KANCHAVU570നെയ്യാറ്റിന്‍കര ടൗണില്‍ നിന്നും 32 കിലോ കഞ്ചാവുമായിവന്ന പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊറ്റയില്‍ക്കട സ്വദേശി ഉദയകുമാറാണ് പിടിയിലായത്.

നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും സമീപത്തെ അക്ഷയ ഷോപ്പിംഗ് കോംപ്ലക്‌സും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി നെയ്യാറ്റിന്‍കര എക്‌സൈസ് അധികൃതര്‍ ഇവിടെ നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് ഉദയകുമാര്‍ പിടിയിലാകുന്നത്. സംഘത്തിലുള്ള മറ്റുള്ളവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.