ഐ.പി.എല്‍ ലേലം തുടങ്ങി; യുവരാജ് 14 കോടിക്ക് ബാംഗളൂരില്‍

single-img
12 February 2014

IPLഐപിഎല്‍ താരലേലം ആരംഭിച്ചു. യുവരാജിനെ 14 കോടിക്ക് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട വീരേന്ദര്‍ സേവാഗിനെ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ സ്വന്തമാക്കി. സെവാഗിന് 3.25 കോടി മാത്രമാണ് ലഭിച്ചെതന്നുള്ളതും ശ്രദ്ധേയമായി. മുരളി വിജയിയെ അഞ്ച് കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വാങ്ങി.

ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണെ ഒന്‍പത് കോടി രൂപയ്ക്ക് ഡല്‍ഹി നിലനിര്‍ത്തി. ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേല ജയവര്‍ധനയെ ആരും ലേലത്തില്‍ എടുക്കാന്‍ തയാറായില്ല.