നാളെ ദേശീയപാത സമരസമിതിയും സിപിഐയും സംയുക്തമായി ഹര്‍ത്താല്‍ ആചരിക്കും

single-img
12 February 2014

ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതു തടഞ്ഞ നാട്ടുകാരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വടകരയിലും കൊയിലാണ്ടിയിലും നാളെ  ദേശീയപാത സമരസമിതിയും സിപിഐയും സംയുക്തമായി  ഹര്‍ത്താല്‍ ആചരിക്കും. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ .നേരത്തെ വടകര മൂരാടില്‍ സര്‍വെയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ക്കു നേരെയാണ് പോലീസ് ലാത്തി വീശിയത്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ളവരെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു.