അവഗണനയുടെ ചൂളം വിളിയുമായി കേരളാ എക്സ്പ്രസ്സ്‌

single-img
12 February 2014

അജയ് എസ് കുമാർ

budgetവീണ്ടും കേരളത്തിനെ അവഗണിച്ചു കൊണ്ട് ഒരു റെയിൽവേ ബജറ്റ് കൂടി കടന്നു പോയി.ഇന്ന് പാര്‍ലമെന്റില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തിന് നിരാശ മാത്രം ആണ് ഭലം . മൂന്ന് പുതിയ ട്രെയിനുകള്‍ കേരളത്തിന്  പ്രഖ്യാപിച്ചുവെങ്കിലും കേരളത്തിന്റെ പത്ത് വർഷം ആയി ഉള്ള അവശ്യം  ആയ  പാലക്കാട് കോച്ച് ഫാക്ടറിയെ പൂര്‍ണ്ണമായും ഇത്തവണയും തഴഞ്ഞു. പാലക്കാട്‌ കോച്ച് ഫാക്ടറിയോടൊപ്പം ബജറ്റ്ൽ പറഞ്ഞ റായ്ബറേലി കോച്ച് ഫാക്ടറി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.ഇതിൽ നിന്ന് തന്നെ കേരളത്തിനോട് ഉള്ള അവഗണന വെക്തം. അതുപോലെ എല്ലാ തവണയും കേരളത്തിന്റെ അവശ്യം ആയ പുതിയ പാതകളോ പാത ഇരട്ടിപ്പിക്കലോ ഇത്തവണയും  കേരളത്തിന് ഇല്ല.മൂന്ന് പുതിയ ട്രെയിനുകൾ ആണ് ഇത്തവണ കേരളത്തിന്റെ ബജറ്റ് സമ്പാദ്യം .

തിരുവനന്തപുരം- ബംഗളൂരു പ്രീയിമം ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസ് നടത്തും. തിരുവനന്തപുരം- പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍ ട്രെയിന്‍ ആഴ്ചയില്‍ എല്ലാ ദിവസവും തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്‌സ്പ്രസ് കോട്ടയം വഴിയും ആലപ്പുഴ വഴിയും രണ്ടു തവണ സര്‍വീസ് നടത്തുമെന്നും ബജറ്റില്‍ പറയുന്നു.എന്നാൽ കിട്ടിയ ട്രെയിനുകൾ എന്ന് ഓടി തുടങ്ങും എന്നത് കണ്ട്  തന്നെ അറിയണം കാരണം മുൻപ് പല തവണ കഴിഞ്ഞ ബജറ്റ്റ്റുകലിൽ അനുവദിച്ച പല ട്രെയിനുകളും ഇന്നും കടലാസ്സിൽ ആണ്.അതുപോലെ തന്നെ കേരളത്തിൽ നിന്നും എട്ട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിട്ടും ഇങ്ങനെ ഒരു അവഗണന ഉണ്ടായത് കേരളത്തിന്റെ ആവശ്യങ്ങൾ നേടി എടുക്കാൻ ഇവർ വേണ്ട നടപടികൾ എടുത്തില്ല എന്ന അഷേപം ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

കേരളത്തിന്റെ ആവശ്യങ്ങൾ നേടി എടുക്കാൻ റെയിൽവേ സോണ്‍ എന്നത്‌ ഒരു അവശ്യം ആയി കേരള സർക്കാർ പല തവണ റെയിൽവേ മന്ത്രാലയത്തിന്റെ പടികൾ കേറി ഇറങ്ങി എങ്കിലും ഇത്തവണയും കേരളത്തിന്റെ സോണ്‍ എന്ന  അവശ്യം പരിഗണിച്ചില്ല.അങ്കമാലി ശബരി പാത മുതൽ കൊച്ചി മദുരൈ റെയിൽവേ ലൈൻ എന്ന ആവശ്യവും ഇത്തവണയും പരിഗണിച്ചില്ല.എന്തായാലും പതിവ് പോലെ തന്നെ അവഗണനയുടെ ചൂളം മാത്രം ആണ് കേരളത്തിന് ലഭിച്ചത്.