സിവിൽ സർവീസ് പരീക്ഷ എഴുതാൻ രണ്ട് അധിക അവസരങ്ങൾ കൂടി

single-img
12 February 2014

civilസിവിൽ സർവീസ് പരീക്ഷ എഴുതാൻ രണ്ട് അധിക അവസരങ്ങൾ കൂടി നൽകാനും കൂടിയ പ്രായപരിധി 32 ആക്കാനും യൂണിയൻ പബ്ളിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു.ഇക്കൊല്ലം  മുതൽ ഇത് പ്രാബല്യത്തിലാകും. ആഗസ്റ്റ് 24 ന് പ്രിലിമിനറി പരീക്ഷ നടത്താനാണ്  താത്കാലികമായി തീരുമാനിച്ചിട്ടുള്ളത്. എഴുതാനുള്ള കുറഞ്ഞ പ്രായപരിധി  21 ആണ്.ജനറൽ കാറ്റഗറിയിൽ ഇപ്പോൾ പരിധി 30 വയസാണ്. അത് ഇനി 32 വയസാകും.

പരീക്ഷ എഴുതാനുള്ള അവസരങ്ങൾ 4 എന്നത് 6 ആകും.പിന്നാക്ക വിഭാഗക്കാർക്ക് കൂടിയ പ്രായപരിധി 35 ആയിരിക്കും. പരീക്ഷ എഴുതാൻ അവസരങ്ങൾ 7.പട്ടികജാതി പട്ടിക വർഗക്കാർക്ക് പരിധി 37 വയസാണ്. എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാം.അന്ധ, ബധിര, മറ്റു വികലാംഗ വിഭാഗക്കാർക്ക് 40 വയസുവരെ  പരീക്ഷ എഴുതാം.