തേജസ് പത്രത്തിനെതിരേ സര്‍ക്കാര്‍ സത്യവാങ്മൂലം

single-img
11 February 2014

thejasപോപ്പുലര്‍ ഫ്രണ്ട് മതമൗലികവാദം പ്രചരിപ്പിക്കുന്നുവെന്ന് സര്‍ക്കാര്‍. തേജസ് പത്രത്തിനു സര്‍ക്കാര്‍ പരസ്യം നിഷേധിച്ചതിനെതിരേ പ്രസാധകരായ ഇന്റര്‍ മീഡിയ പബ്ലിഷിംഗ് കമ്പനി നല്‍കിയ കേസിലാണു സര്‍ക്കാരിന്റെ വിശദീകരണം.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ മതമൗലികപ്രവര്‍ത്തനങ്ങള്‍ക്കാണു വിനിയോഗിക്കുന്നതെന്നും സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു

പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ നിലപാട് പ്രചരിപ്പിക്കാന്‍ തേജസ് ദിനപത്രത്തെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പോലീസ് മേധാവിയുടെയും അഡീഷണല്‍ ഡി.ജി.പി. യുടെയും ഇതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് തേജസ്സിന് സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് 2013 മാര്‍ച്ച് 20 മുതല്‍ നിര്‍ത്തിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.