പാർലമെന്റിൽ യു.പി.എ സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ ആറു എം.പിമാരെ കോൺഗ്രസ് പുറത്താക്കി

single-img
11 February 2014

parliaentതെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ യു.പി.എ സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ ആറു എം.പിമാരെ കോൺഗ്രസ് പുറത്താക്കി. ആന്ധ്രയിൽ നിന്നുള്ള എം.പിമാരായ സബാം ഹരി,​ ജി.വി.ഹർഷകുമാർ,​ വി.അരുൺ കുമാർ,​ എൽ.രാജഗോപാൽ,​ ആർ.സാംബശിവ റാവു,​ എ.സായ് പ്രതാപ് എന്നിവരെയാണ് പുറത്താക്കിയത്. സോണിയ ഗാന്ധിയുടേതാണ് പുറത്താക്കല്‍ തീരുമാനം.തെലുങ്കാന വിഷയത്തിന്റെ പേരിൽ തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റ് തടസപ്പെട്ടിരുന്നു. ബഹളത്തെ തുടർന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ടു മണിവരെ പിരിഞ്ഞിരുന്നു. പിന്നിട് ചേർന്നെങ്കിലും ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. രാജ്യസഭയിലും ബഹളം ഉണ്ടായി. രണ്ടു മണിവരെ രാജ്യസഭയും പിരിഞ്ഞു.