മോഡിക്ക് പുതിയ രീതിയിലെ വോട്ട് പിടിത്തവും ആയി മേഘ്ന

single-img
11 February 2014

mehga ബോളിവുഡ് താരങ്ങളും മുംബയിലെ മോഡലുകളും മോഡിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്നത് ഒരു ഫാഷനായി മാറുന്നതിനിടെയാണ് അത്രയൊന്നും അറിയപ്പെടാത്ത മേഘ്‌ന പിന്തുണയിൽ പുത്തൻ മാതൃക കാണിച്ചത്. താമരകൾ വിരിച്ച ശയ്യയിൽ താമരപ്പൂവുകൾ കൊണ്ട് കഷ്ടിച്ച് നാണം മറച്ച്   ‘നരേന്ദ്രമോഡിക്ക് വോട്ട് ചെയ്യുക’ എന്ന മുദ്രാവാക്യമെഴുതിയ ചിത്രവുമായാണ് മേഘ്ന പ്രചരണത്തിനിറങ്ങിയത്. തീർന്നില്ല,​ മോഡിക്ക് വോട്ട് ചെയ്യുക എന്ന പോസ്റ്റർ കൊണ്ട് നാണം മറച്ച് മറ്റൊരു ചിത്രവും മേഘ്‌ന പുറത്തിറക്കി. ബി.ജെ.പിക്കാരുടെ മുഖം താമര പോലെ ചുവന്നെങ്കിലും മേഘ്‌ന ഉദ്ദേശിച്ച കാര്യം നടന്നു.

ബി.ജെ.പി എത്ര കിണഞ്ഞു ശ്രമിച്ചാലും കിട്ടാത്ത പ്രചാരമാണ് ഇന്രർനെറ്റിലും മറ്റും ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. മേഘ്‌ന തനിക്കുവേണ്ടി നടത്തിയ പ്രചാരവേലയാണിതെന്നും പാർട്ടി നിയമ നടപടി സ്വീകരിക്കാൻ ആലോചിക്കുകയാണെന്നും ബി.ജെ.പി മഹാരാഷ്ട്ര അദ്ധ്യക്ഷൻ മാധവ് ഭണ്ഡാരി പറഞ്ഞു. മേഘ്‌നക്കെതിരെയുള്ള നടപടി കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം മേഘ്‌നയ്ക്ക് കുലുക്കമൊന്നുമില്ല. താൻ ഇങ്ങനെയാണ് മോഡിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അവർ പറഞ്ഞു. ഈ രീതിയിൽ ഒരു തരത്തിലുള്ള അശ്ലീലവും ആഭാസവും താൻ കാണുന്നില്ല. വേണ്ട വസ്ത്രങ്ങളൊക്കെ താൻ ധരിച്ചിട്ടുണ്ടെന്ന വാദത്തിൽ മേഘ്‌ന ഉറച്ചുനിൽക്കുകയാണ്.