സലിംരാജ് ഉള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ വന്‍ ക്രമക്കേട് നടന്നതായി ഹൈക്കോടതി

single-img
11 February 2014

salimമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കളമശേരി ഭൂമി തട്ടിപ്പു കേസില്‍ വന്‍ ക്രമക്കേട് നടന്നതായി ഹൈക്കോടതി. ഇതേതുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.അടുത്ത ബുധനാഴ്ച ക്രൈംബ്രാഞ്ച് രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.വിജിലന്‍സ് അന്വേഷണത്തില്‍ ക്രമക്കേട് കണ്ടത്തെിയിട്ടുണ്ടെന്നും ഹൈകോടതി വ്യക്തമാക്കി.പരാതിക്കാരെ വിളിച്ചു വരുത്തി സലിംരാജ് ഭീഷണിപ്പെടുത്തിയെന്നും കേസ് സി.ബി.ഐക്ക് അന്വേഷിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെട്ടാല്‍ കടകംപ്പള്ളി, കളമശേരി കേസുകള്‍ അന്വേഷിക്കാമെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു.