അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യയുടെ വിലക്ക് പിന്‍വലിച്ചു

single-img
11 February 2014

olympicsഐഒഎ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തിയ സാഹചര്യത്തിൽ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് രാജ്യാന്തര ഒളിമ്പിക് കൗണ്‍സില്‍ പിന്‍വലിച്ചു. ഒരു വര്‍ഷത്തിനുശേഷമാണു ഇന്ത്യ വീണ്ടും ഒളിമ്പിക് പ്രസ്ഥാനത്തില്‍ തിരിച്ചെത്തിയത്.വിലക്ക് നീക്കിയ കാര്യം ഐ.ഒ.സി ഒൗദ്യോഗികമായി അറിയിച്ചതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മേഹ്ത അറിയിച്ചു.കഴിഞ്ഞ ദിവസം നടന്ന ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എന്‍. രാമചന്ദ്രനെ പ്രസിഡന്റായും എന്‍. വീരേന്ദ്ര നാനാവതിയെ സീനയര്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തിരുന്നു.