പെപ്സി കുടിച്ച് എട്ട് വയസ്സുകാരി മരിച്ചു

single-img
11 February 2014

pepsi-bottlesതമിഴ്‌നാട്ടില്‍ പെപ്സി കുടിച്ച് എട്ട് വയസുകാരി മരിച്ചു. കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലിയില്‍ താമസിക്കുന്ന അഭിരാമിയാണ് മരിച്ചത്.അച്ഛന്‍ അഞ്ചപുലി വാങ്ങിച്ച അര ലിറ്റർ പെപ്സി കോള കുടിച്ചതോടെയാണ് ചര്‍ദിയും തലക്കറക്കവും വയറുവേദനയും അനുഭവപ്പെട്ടത്.അഭിരാമിയുടെ സഹോദരങ്ങളായ ലളിത, കൗസല്യ, പരമശിവം എന്നിവരും ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കോളവാങ്ങിയ കടയുടെ ഉടമ നാഗരത്നത്തെ അറസ്റ്റ് ചെയ്തു. നഗരത്തില്‍ കാലാവധി കഴിഞ്ഞ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയ കടകള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സീല്‍ ചെയ്തു. കുട്ടികള്‍ കുടിച്ച കോളയുടെ സാമ്പിളുകള്‍ പരിശോധനക്കായി കൈമാറിയിട്ടുണ്ട്