ലാവ്‌ലിന്‍കേസില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്ന് സിബിഐ കോടതിയിൽ

single-img
11 February 2014

pinarayi-press-meet__smallലാവലിന്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നതായും സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നും ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായും സി.ബി.ഐ കോടതിയില്‍.കേസില്‍ നേരത്തെ സി.ബി.ഐ പ്രത്യേക കോടതി പിണറായി അടക്കമുള്ള ഏഴുപ്രതികളെ കുറ്റ വിമുക്തരാക്കിയിരുന്നു.

കേസില്‍ പുനപരിശോധന ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. പിണറായി വിജയന്‍ അടക്കമുള്ള ഏഴു പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ലാവലിന്‍ കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സാധ്യതാ പഠനം പോലും നടത്താതെയാണ് ലാവലിനുമായി കരാറൊപ്പിട്ടതെന്നും സാധാരണ രീതിയില്‍ നല്‍കുന്നതിനേക്കാളും മൂന്നിരട്ടി പണമാണ് ലാവലിന്‍ കമ്പനിക്ക് നല്‍കിയതെന്നും റിവിഷന്‍ ഹര്‍ജിയിൽ പറയുന്നുണ്ട്