വി എം സുധീരൻ കെ പി സി സി പ്രസിഡന്റ്‌,സതീശൻ വൈസ് പ്രസിഡന്റ്‌

single-img
10 February 2014

vmവി എം സുധീരനെ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ  പ്രസിഡന്റ്‌ ആയി നിയമിച്ചു.സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പുകളെ തള്ളി ആണ് ഹൈക്കമാന്റാണ് തീരുമാനമെടുത്തത്.വി ഡി സതീശൻ വൈസ് പ്രസിഡന്റ്‌ ആകും.നിലവില്‍ തമിഴ്നാടിന്റെ ചുമതല്‍ വഹിക്കുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് വി ഡി  സതീശന്‍. രാഹുല്‍ഗാന്ധിയാണ് സതീശന്റെ പേര് ശുപാര്‍ശ ചെയ്തതെന്ന് സൂചനയുണ്ട്. കെ.പി.സി.സി.പ്രസിഡന്റ് സ്ഥാനത്തേക്ക് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പേരിനായിരുന്നു സംസ്ഥാന ഘടകം മുന്‍ഗണന നല്‍കിയിരുന്നത്.

രാഹുല്‍ഗാന്ധിയ്ക്ക് വി.എം സുധീരനെ പ്രസിഡന്റാക്കുവാനാണ് താല്‍പര്യമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലക്കും ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല.അതേസമയം വി.എസ്.സുധീരനെ കെ.പി.സി.സി.പ്രസിഡന്റാക്കണം എന്നാവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തകര്‍ നേരത്തെ ഹൈക്കമാന്‍ഡിന് ഫാക്‌സ് അയച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് എ.കെ.ആന്റണിയുടെ സഹായം തേടിയിരുന്നു.സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളില്‍ പാര്‍ട്ടിക്കകത്ത് ചര്‍ച്ച വേണമെന്ന് വര്‍ഷങ്ങളായി വി.എം സുധീരന്‍ ഉന്നയിക്കുന്നതാണ്.

സുധീരനൊപ്പം ഹരിതവാദി എം.എല്‍.എ എന്നപേരില്‍ ശ്രദ്ധേയനായ വി.ഡി.സതീശന് അവസരം നല്‍കുന്നതിലൂടെ പുതിയ തലമുറയെ നേതൃതലത്തിലെത്തിക്കുന്ന തീരുമാനമാണ് ഹൈക്കമാന്റ് നടപ്പിലാക്കുന്നത്.ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.