കേരളം പരിഷ്ക്രിതമോ പ്രാക്രിതമോയെന്ന് ചിന്തിക്കാനുള്ള വിഷയം- എം പി വീരേന്ദ്രകുമാര്

single-img
10 February 2014

virendra kumarപത്തനംതിട്ട:- ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് കേവലം തിരഞ്ഞെടുപ്പു വിഷയമല്ലെന്നും മറിച്ച് കേരളം പരിഷ്ക്രിത സമൂഹമാണോ എന്നു ചിന്തിക്കാനുള്ള വിഷയമാണെന്നും സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡ്ന്റ് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു.പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊന്നും കേവലം എല്‍.ഡി.എഫ്, യു. ഡി. എഫ്  തിരെഞ്ഞടുപ്പു വിഷയമല്ല. കേരളം പരിഷ്ക്രിത സമൂഹമാണെന്ന് പറയാറുണ്ട്. വിദ്യാഭ്യാസം, സംസ്ക്കാരം എന്നിവയില്‍ കേരളം മുമ്പിലാണെന്നും പറയുന്നു. പക്ഷെ ഇവിടെ ഒരാളെ 51 വെട്ടു വെട്ടി കൊന്നതെന്ന് അദ്ദേഹം പറഞ്ഞു.