മൂന്നാംമുന്നണി യോഗം ഡൽഹിയിൽ ചേരുന്നു

single-img
10 February 2014

devaകോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി രൂപംകൊണ്ട മൂന്നാംമുന്നണി ഡല്‍ഹിയില്‍ യോഗം ചേരുന്നു.ജനതാദള്‍ നേതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന എച്ച്.ഡി ദേവഗൗഡയുടെ വീട്ടിലാണ് യോഗം നടക്കുന്നത്.ജെ.ഡി.(യു), ജനതാദള്‍ (എസ്), സി.പി.എം., സി.പി.ഐ. എന്നീ പാര്‍ട്ടികളിലെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. എന്നാൽ എ.ഐ.എ.ഡി.എം.കെ., സമാജ്‌വാദി പാര്‍ട്ടി പ്രതിനിധികള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

ദേവഗൗഡയും നിതീഷ്‌കുമാറും എ.ബി ബര്‍ദനും ആണ് മൂന്നാംമുന്നണി യോഗത്തിന് നേതൃത്വം നല്‍കുന്നത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തുള്ള 11 പാര്‍ട്ടികളുടെ ഫെഡറല്‍ സഖ്യം രൂപംകൊണ്ടിരുന്നു. ഇടതുപക്ഷവും മറ്റ് മതേതര-ജനാധിപത്യ പാര്‍ട്ടികളും ചേര്‍ന്നുള്ള ഈ മുന്നണി പാര്‍ലമെന്റിലെ ഇരുസഭയിലും ഒറ്റ ബ്ലോക്കായി നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

സി.പി.എം., സി.പി.ഐ., ആര്‍.എസ്.പി., ഫോര്‍വേഡ് ബ്ലോക്ക്, സമാജ്‌വാദി പാര്‍ട്ടി, ജെ.ഡി.(യു), എ.ഐ.എ.ഡി.എം.കെ., ജനതാദള്‍ (എസ്), അസം ഗണ പരിഷത്ത്(എ.ജി.പി.), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്.