വില്ല തട്ടിപ്പ് :ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ അറസ്റ്റില്‍

single-img
10 February 2014

flatഗുരുവായൂരില്‍ വില്ലകളും ഫ്ളാറ്റും നിര്‍മ്മിച്ചുനല്‍കാമെന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ ശാന്തിമഠം ബില്‍ഡേഴ്സ് ഉടമ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി കൈലാസ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്‍്റോണ്‍മെന്‍്റ് പൊലീസാണ് രാധാകൃഷ്ണനെ അറസ്റ്റുചെയ്തത്. കൊച്ചിയില്‍ നിന്നും അറസ്റ്റുചെയ്ത രാധാകൃഷ്ണനെ ചോദ്യംചെയ്യുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

വില്ലയ്ക്കായി പണമടച്ച ശേഷം വര്‍ഷങ്ങളായിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് തട്ടിപ്പിനിരയായവരില്‍ പലരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. . തട്ടിപ്പിനിരയായ നിരവധി പേര്‍ എ.ഡി.ജി.പി ഹേമചന്ദ്രന് പരാതി നല്‍കിയിരുന്നു. എഡിജിപിയുടെ നിര്‍ദ്ദശേ പ്രകാരം കന്‍്റോണ്‍മെന്‍്റ് അസിസ്റ്റന്‍്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യകേ സംഘം അന്വേഷണം നടത്തി വരികയായിരുന്നു.