ഐ.ഐ.ടി ശില്പശാല മുസലിയാര് കോളേജില് ഫെബ്രുവരി 12, 13 തീയതികളില്.

single-img
10 February 2014

musaliar college pathanamthittaപത്തനംതിട്ട:- ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഗുഹാട്ടിയുടെയും, നോയിഡ ആസ്ഥാനമായി ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ റിസര്ച്ച് ആന്റ് ഡവലപ്മെന്റ് നടത്തി വരുന്ന സ്പാര്‍ക്ക് ലാബ് എന്‍ ജിനിയറിംഗ് സിസ്റ്റത്തിന്റുയും നേത്രത്വത്തില്‍ സംഘടിപ്പിക്കുന്ന. ദ്വിദിന ദേശീയ ശില്പശാല “ടെക്നോഷ്യ-2014” ഫെബ്രുവരി 12,13 തീയതികളില്‍ മലയാലപ്പുഴ മുസലിയാര്‍ കോളേജ് ഓഫ് എന്‍ ജിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ വെച്ച് നടത്തപ്പെടുന്നു. ഇലക്ട്രോണിക്ക് എന്‍ ജിനിയറിംഗിലെ നൂതന വിഭാഗങ്ങളായ ആന്‍ഡ്രോയിഡ്, റോബോട്ടിക് എന്നീ വിഷയങ്ങളില്‍ മുസലിയാര്‍ കോളേജിലെ ഇലട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ വിഭാഗമാണ്‍ ശില്പശാല സംഘടിപ്പിക്കുന്നത്. 12 നു രാവിലെ 9.30 നു ചെയര്‍മാന്‍ ശ്രീ. പി.ഐ ഷെരീഫ് മുഹമ്മദ് ശില്പശാല ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ കെ ഗീവര്‍ഗീസ് അദ്ധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളിലെ അദ്ധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി പ്രഫ. ജൂബി രാജു അറിയിച്ചു.ശില്പശാലയില്‍ ആന്‍ഡ്രോയിഡ്, റോബോട്ടിക്സ് എന്നീ വിഭാഗത്തിലുള്ള പ്രൊജക്ടുകളുടെ മത്സരങ്ങളും ഉണ്ടായിരിക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കേറ്റുകള്‍ക്ക് പുറമെ ഗുഹട്ടിയില്‍ നടക്കുന്ന ഫെനല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും , സ്പാര്‍ക്ക് ലാബില്‍ ഇന്‍ ടേണ്‍ഷിപ്പിനും അവസരമുണ്ടാകുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എല്‍. ലിജേഷ് അറിയിച്ചു. ശില്പശാലയില്‍ പങ്കെടുക്കുന്നതിനും മറ്റ് അന്വേഷണങ്ങള്‍ക്ക് സ്റ്റുഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാരായ നെബിന്‍ നസീര്‍, ജോയല്‍ എന്നിവരെ ബന്ധപ്പെടാവുന്നതാണ്‍. ഫോണ്‍ നമ്പര്‍ 9995791799(ലിജേഷ്),9400290254(ജോയല്‍),9847924954(നിബിന്‍).