വിജിലൻസ് പ്രതി ചേർത്ത മുൻ എം.ഡി റിജി ജി.നായർക്ക് പുതിയ തസ്തികയിൽ നിയമനം.

single-img
10 February 2014

coകൺസ്യൂമർ ഫെഡിലെ തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രതി ചേർത്ത മുൻ എം.ഡി റിജി ജി.നായർക്ക് പുതിയ തസ്തികയിൽ സർക്കാർ നിയമനം. സഹകരണ വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലയുള്ള കോർപറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷൻ(കേപ്) ഡയറക്ടറായാണ് റിജിയെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. നേരത്തെ കണ്‍സ്യൂമർഫെഡില്‍ 60 കോടി രൂപയുടെ അറുപതു കോടിയുടെ അഴിമതി കണ്ടെത്തിയ കേസിലാണ് റിജിയെ വിജിലന്‍സ് പ്രതിചേര്‍ത്തത്. സഹകരണ മന്ത്രി ഇടപെട്ട് റിജിയെ ഡയറക്ടറായി നിയമിക്കാൻ നീക്കം നടക്കുന്നതായി നേരത്തെ തന്നെ  ആരോപണം ഉയർന്നിരുന്നു. വിജിലൻസ് കേസിൽ പെട്ടതോടെ ദീർഘകാല അവധിയിൽ പ്രവേശിച്ച റിജി ഡെപ്യൂട്ടേഷന്‍ കാലാവധി തീർന്നതോടെ ജനുവരിയിൽ ജലസേചന വകുപ്പില്‍ തിരികെ പ്രവേശിച്ചിരുന്നു.