ഒഡീഷയില്‍ ബോട്ട് മുങ്ങി പന്ത്രണ്ട് പേര്‍ മരിച്ചു

single-img
10 February 2014

ഒഡീഷയിലെ ഹിരാക്കുഡ് ഡാമില്‍ ബോട്ട് മുങ്ങിയതിനെതുടര്‍ന്നു പന്ത്രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌.നൂറിലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു.തൊണ്ണൂറോളം പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 21 പേരെയെങ്കിലും കാണാതായി.എന്നാല്‍ പതിനാറു പേരുടെ മൃതദേഹം കണ്ടെടുത്തതായി അനൌദ്യോഗിക കണക്കുകള്‍ പറയുന്നുണ്ട്.മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളും രണ്ടു പേര്‍ കുട്ടികളുമാണ്.

ഒഡീഷ ദുരന്തനിവാരണ ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇത്രയും പേരെ രക്ഷിക്കാന്‍ കഴിഞ്ഞത്.സമ്പല്‍പ്പൂര്‍ ജില്ലയില്‍ മഹാനദിയിലാണ് ബോട്ട് മുങ്ങിയത്.ഹിരാക്കുഡ് ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാര സംഘമാണ് അപകടത്തില്‍പ്പെട്ടത്.ബോട്ടില്‍ അമിതഭാരം കയറ്റിയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.

സംഭവത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ദുഃഖം രേഖപ്പെടുത്തി.ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൌജന്യ ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

(ചിത്രത്തിന് കടപ്പാട് : എന്‍ ഡി ടി വി )