എസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ സര്‍ക്കാര്‍ സത്യവാങ്മൂലം :രൂക്ഷ വിമർശനവും ആയി കെ.സുധാകരന്‍ രംഗത്ത്

single-img
9 February 2014

sudhakaranഎസ്.എന്‍.സി ലാവ്‌ലിന്‍ കേസിലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുധാകരന്‍ ഫേസ് ബുക്കിൽ കൂടി  രംഗത്ത്. ഊര്‍ജ്ജവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിരവധി സംശയങ്ങള്‍ക്ക് വഴിവെക്കുന്നതാണെന്ന് സുധാകരന്‍  ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു. ഈ കേസിന്റെ കാര്യത്തില്‍ ജഡ്ജിമാര്‍ പിന്മാറിയതും ഏറെ ദുരൂബതകള്‍ക്ക് വഴിവെയ്കുന്നു എന്നും  സുധാകരന്‍ പറഞ്ഞു.കേരളസമൂഹം പിണറായിയെ ഭയപ്പാടോടെയാണ് നോക്കി കാണുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.  പൊതുഖജനാവ് കൊള്ളയടിച്ച ഈ അഴിമതി ആരോപണം തെളിയിക്കപ്പെടും വരെ  ജാഗ്രത പാലിക്കേണ്ടത് സത്യം ജയിക്കുവാന്‍ അത്യാവശ്യമാണെന്നും സുധാകരന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.ഇവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. ആരൊക്കെയോ , ആരയൊക്കെയോ ഭയപ്പെടുന്നുണ്ട്. ആര്‍ക്കൊക്കെയോ സംരക്ഷണം നല്‍കാന്‍ അത്യുത്സാഹം കാണിക്കുന്നു. ഈ രഹസ്യങ്ങളുടെ കലവറ ഇവിടെ പൊട്ടിക്കണം- സുധാകരന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു . സിപിഎം ഇപ്പോള്‍ ഒരു ഭീകര സംഘടനയായി മാറിയതായും സുധാകരന്‍ ആരോപിച്ചു.