തീര്‍ഥാടന നഗരമായ മദീനയില്‍ ഹോട്ടലില്‍ ഉണ്ടായ അഗ്‌നിബാധയില്‍ പതിനഞ്ചു തീര്‍ഥാടകര്‍ മരിച്ചു

single-img
9 February 2014

fireതീര്‍ഥാടന നഗരമായ മദീനയില്‍ ഹറം ശരീഫിനു സമീപമുള്ള ഹോട്ടലില്‍ ഉണ്ടായ അഗ്‌നിബാധയില്‍ പതിനഞ്ചു തീര്‍ഥാടകര്‍ മരിച്ചു. പുകയില്‍ ശ്വാസം മുട്ടിയാണ് അധികപേരും മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ്‌ സൂചന.130 പേര്‍ ആസ്പത്രിയിലാണ്.വിവിധ രാജ്യക്കാരായ എഴുന്നൂറോളം തീര്‍ഥാടകര്‍ താമസിച്ചിരുന്ന സിത്തീന്‍ റോഡിലെ അല്‍ഇഷ്രാഖ് അല്‍മദീന’ ഹോട്ടലില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിബാധയുടെ കാരണം സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപണികള്‍ക്കിടെ ഉണ്ടായ തകരാറാണ് അത്യാഹിതത്തിന് വഴി വെച്ചതെന്നാണ് പ്രാഥമിക നിഗമനം.അഗ്‌നിശമന വിഭാഗത്തിന്റെ പതിനെട്ടു യൂണിറ്റുകള്‍ , റെഡ് ക്രസന്റിന്റെ 14 യൂണിറ്റുകള്‍ , ആരോഗ്യ വകുപ്പിന്റെ എട്ടുടീമുകള്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി സമീപത്തെ ഹോട്ടലുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു.മൂന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് തീ നിയന്ത്രണ വിധേയമായത്.പരിക്കേറ്റവരെ കിംഗ് ഫഹദ്, അല്‍ അന്‍സാര്‍ തുടങ്ങിയ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം ഈജിപ്തുകാരായ തീര്‍ത്ഥാടകരാണെന്ന് സൗദിയിലെ ഈജിപ്ഷ്യന്‍ അംബാസിഡര്‍ അറിയിച്ചു. ഇത് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യക്കാരുള്‍പ്പെട്ടിട്ടില്ല.