വിസ തട്ടിപ്പ് :കേസില്‍നിന്ന് ഒഴിവാക്കാന്‍ ദേവയാനി അപേക്ഷ നല്‍കി

single-img
9 February 2014

devaഅമേരിക്കയിലെ മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെ തനിക്കെതിരെ ചുമത്തിയ വിസ തട്ടിപ്പ് കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.എസ് ഫെഡറല്‍ കോടതിയില്‍ അപേക്ഷ നല്‍കി. അഭിഭാഷകന്‍ ഡാനിയല്‍ അര്‍ഷാക് മുഖേനയാണ് ദേവയാനി അപേക്ഷ നല്‍കിയത്.  യു.എന്‍ ദൗത്യസംഘത്തിലെ സ്ഥിരം പ്രതിനിധിയെന്ന നിലയില്‍ പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിനാല്‍ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കണമെന്നാണ് ദേവയാനിയുടെ വാദം. പതിനേഴ് പേജുള്ള അപേക്ഷയാണ് ദേവയാനിയ്ക്കുവേണ്ടി വെള്ളിയാഴ്ച മാന്‍ഹട്ടണിലെ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

ഫെഡറല്‍ പ്രോസിക്യൂട്ടര്‍ പ്രീത് ബറാറ ഇത് എതിര്‍ത്തിട്ടുണ്ട്. കോടതിയുടെ പരിധിക്കു പുറത്താണ് കേസെന്നും നയതന്ത്രപരിരക്ഷയുണ്ടെന്നുമാണ് ദേവയാനിയുടെ വാദം.വിസാ കുറ്റത്തിന് ഡിസംബര്‍ 12നാണ് ദേവയാനി ഖൊബ്രഗഡെ ന്യുയോര്‍ക്കില്‍ അറസ്റ്റിലായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധും വഷളാക്കിയ വിഷയമായിരുന്നു ഇത്. വൈകാതെ ദേവയാനിയെ ഇന്ത്യയിലേക്ക് മടക്കി അയച്ച യു.എസ് കേസ് ലഘുകരിക്കാന്‍ ശ്രമിച്ചുവെങ്കിലും നയതന്ത്ര പ്രതിനിധിക്കേറ്റ അപമാനം പൊറുക്കാന്‍ ഇന്ത്യ തയ്യാറായില്ല.