ജനലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് അരവിന്ദ് കെജ്‌രിവാൾ

single-img
9 February 2014

aravindജനലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ . സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്സും പ്രതിപക്ഷമായ ബി.ജെ.പി.യും ബില്‍ നടപ്പാക്കുന്നതിനെ അനുകൂലിക്കാത്ത സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ ഇപ്പോഴത്തെ പ്രസ്താവന.അഴിമതി വളരെ പ്രധാനപ്പെട്ട വിഷയമാണ് അത്കൊണ്ട് തന്നെ  അതില്ലാതാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും താന്‍ രാജിവെക്കുമെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.കോണ്‍ഗ്രസ്സും ബി.ജെ.പി.യും ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതുമുതല്‍ കോണ്‍ഗ്രസ് കൂടുതല്‍ കടുത്ത നിലപാടിലാണ്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഏഴുവര്‍ഷം അധികാരത്തിലിരുന്ന ബി.ജെ.പി.ക്കെതിരെയും ആരോപണങ്ങളുണ്ട് – അദ്ദേഹം പറഞ്ഞു.