ഫെബ്രുവരി 17 നു എല്.ഡി.എഫ് പത്തനംതിട്ട മുന്സിപാലിറ്റി ഓഫീസ് ഉപരോധിക്കും.

single-img
8 February 2014

pathanamthitta muncipalityപത്തനംതിട്ട:- നഗരസഭ ഭരണസമിതിയുടെ അഴിമതി ഭരണത്തിനെതിരെ ഇടതു പക്ഷ ജനാധിപത്യമുന്നണി പ്രക്ഷോഭ സമരങ്ങള്‍ ആരംഭിക്കുന്നു. സമരത്തിന്റ് ഭാഗമായി ഫെബ്രുവരി 17 നു എല്‍.ഡി.എഫ് നേത്രത്വത്തില്‍ മുന്‍സിപ്പല്‍ ഓഫീസ് ഉപരോധിക്കും. ഉപരോധസമരത്തിനു മുന്നോടിയായി ഫെബ്രുവരി 10 നു വൈകുന്നേരം 4 മണിക്ക് കോ-ഓപ്പറേറ്റീവ് കോളേജില്‍ സമരപ്രഖ്യാപന കണ്‍ വെന്‍ഷന്‍ ചേരുമെന്ന് അഡ്വ. ടി സക്കീര്‍ ഹുസൈന്‍ കണ്‍ വീനര്‍ (ആക്ടിംഗ്) എല്‍.ഡി.എഫ് മുന്‍സിപ്പല്‍ കമ്മിറ്റി അറിയിച്ചു.