പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് യാത്രയപ്പ് നല്‍കാന്‍ രാജ്യം ഒരുങ്ങി എന്ന് നരേന്ദ്ര മോദി

single-img
8 February 2014

narendraപ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് യാത്രയപ്പ് നല്‍കാന്‍ രാജ്യം ഒരുങ്ങിക്കഴിഞ്ഞുവെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. ബി.ജെ.പി അസം ഘടകം സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം..ഇനി കോണ്‍ഗ്രസിന് രക്ഷയില്ല എന്നും  വന്‍ തോല്‍വിയാണ് അവരെ കാത്തിരിക്കുന്നത്‌മോദി പറഞ്ഞു. രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസാണ്. അതിനവര്‍ ഉത്തരം പറഞ്ഞേ മതിയാകൂ. രാജ്യതാല്പര്യം സംരക്ഷിക്കുന്നതിന് പകരം ഒരു കുടുംബത്തെ മാത്രം പൂജിച്ച് കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്‌ എന്ന്  മോദി പരിഹസിച്ചു.അസമില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. എന്നിട്ട് അദ്ദേഹം അസമിന് വേണ്ടി ഒന്നും ചെയ്തില്ല. അസം ഇപ്പോഴും രാജ്യത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലൊന്നാണ്. സംസ്ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥയെന്ന് നിങ്ങളോര്‍ക്കണം. അതിനാല്‍ ഇത്തവണ മാറിചിന്തിക്കുകയും ബി.ജെ.പിയെ അധികാരത്തിലേറ്റുകയും വേണംമോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.ഒന്നര ലക്ഷത്തോളം പേര്‍ ആണ് റാലിയില്‍ പങ്കെടുത്തത്