കൊച്ചി മെട്രോ :ഫ്രഞ്ച്‌ ധനകാര്യ ഏജന്‍സിയും ആയി കരാര്‍ ഒപ്പിട്ടു.

single-img
8 February 2014

kochiകൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തിനുള്ള ഫ്രഞ്ച്‌ ധനകാര്യ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തിനു കേന്ദ്രസര്‍ക്കാരും ഫ്രഞ്ച്‌ ഏജന്‍സിയും തമ്മിൽ കരാര്‍ ഒപ്പിട്ടു. മെട്രോയ്‌ക്ക്‌ 1600 കോടി രൂപയുടെ ധനസഹായമാണ്‌ ഫ്രഞ്ച്‌ വികസന ഏജന്‍സി നല്‍കുന്നത്‌.25 വര്‍ഷത്തേക്കാണു വായ്‌പ തുക  നല്‍കുക. അതുപോലെ ആദ്യ അഞ്ചു വര്‍ഷം തിരിച്ചടവുണ്ടാവില്ല. 1.9 ശതമാനം പലിശ നിരക്കിലാണു വായ്‌പ നൽകുന്നത് . ധനസഹായത്തിനു പുറമേ സാങ്കേതികസഹായവും ഫ്രഞ്ച്‌ ഏജന്‍സി നല്‍കും കൊച്ചി മെട്രോക്ക് നൽകും .കേന്ദ്ര ധനമന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ എ.എഫ്‌.ഡി. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ആനി പോഗവും കേന്ദ്ര ധനകാര്യ വിഭാഗം ജോ.സെക്രട്ടറി രാജേഷ്‌ ഖുള്ളറുമാണ്‌ കരാര്‍ ഒപ്പിട്ടത്‌.ഇന്ത്യയിലെ ഫ്രഞ്ച്‌ അംബാസഡര്‍ ഫ്രാന്‍സിസ്‌ റിച്ചര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ (കെ.എം.ആര്‍.എല്‍) മാനേജിങ്‌ ഡയറക്‌ടര്‍ ഏലിയാസ്‌ ജോര്‍ജ്‌ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.എ.എഫ്‌.ഡി. ഇന്ത്യയിലെ ഒരു പദ്ധതിക്കു നല്‍കുന്ന ഏറ്റവും വലിയ ധനസഹായമാണു കൊച്ചി മെട്രോയുടേതെന്ന്‌ ആനി പോഗം പറഞ്ഞു. 2008 മുതല്‍ ഇന്ത്യയില്‍ എ.എഫ്‌.ഡി. പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ കരാര്‍ സഹായിക്കുമെന്ന്‌ ഫ്രഞ്ച്‌ അംബാസഡര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ഒരു പദ്ധതിക്ക്‌ ലഭിക്കുന്ന ഏറ്റവും വലിയ ധനസഹായമാണ്‌ ഫ്രഞ്ച്‌ ഏജന്‍സിയുടേതെന്ന്‌ ഏലിയാസ്‌ ജോര്‍ജ്‌ അറിയിച്ചു. കനറാ ബാങ്ക്‌ 1160 കോടി രൂപ കൊച്ചി മെട്രോയ്‌ക്കു നല്‍കാമെന്ന്‌ ഏറ്റിട്ടുണ്ട്‌.