ന്യൂസിലണ്ടിനെതിരെ ഒന്നാം ടെസ്റ്റ് ജയിക്കാന്‍ ഇന്ത്യക്ക് 407 റണ്‍സ് വേണം

single-img
8 February 2014

crickന്യൂസിലണ്ടിനെതിരെ  ഇന്ത്യക്ക് ഒന്നാം ടെസ്റ്റ് ജയിക്കാന്‍ 407 റണ്‍സ്. രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലാണ് ഇപ്പോൾ .ന്യൂസിലണ്ടിന്റെ റണ്ടാം ഇന്നിംഗ്‌സ് 105 റണ്‍സിന് ഇന്ത്യ  ചുരുട്ടികെട്ടി .ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് അവസാനിപ്പിക്കുമ്പോള്‍ ന്യൂസിലണ്ടിന് 301 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ ന്യൂസലണ്ടിന് രണ്ടാം ഇന്നിംഗ്‌സില്‍ നേരിടേണ്ടി വന്നത് അത്ഭുതാവഹമായി മാറിയ മറ്റൊരു ബൗളിങ് നിരയെയാണ്. മുഹമദ്ദ് ഷമിയും ഇഷാന്ത് ശര്‍മയും സഹീര്‍ഖാനുമാണ് ന്യസിലണ്ടിന് ഇരുട്ടടി നല്‍കിയത്. ഷമിയും ഇഷാന്തും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍. സഹീര്‍ഖാന്‍ രണ്ട് വിക്കറ്റുകള്‍ നേടി.രണ്ട് ദിവസം ശേഷിക്കെ ഇന്ത്യക്കിന് ജയിക്കാന്‍ 320 റണ്‍സ് മതി. 49 റണ്‍സുമായി ശിഖര്‍ ധവാനും 22 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.